വീടിന്‍റെ മേല്‍ക്കൂര ഷീറ്റ് മേയുന്നതിനിടയില്‍ ഷോക്കേറ്റ് വെല്‍ഡിംഗ് തൊഴിലാളി മരിച്ചു

 


വിഴിഞ്ഞം: വീടിന്‍റെ മേല്‍ക്കൂര ഷീറ്റ് മേയുന്നതിനിടയില്‍ ഷോക്കേറ്റ് രണ്ട് നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴെ വീണ് വെല്‍ഡിംഗ് തൊഴിലാളി മരിച്ചു.

കരിംകുളം പുല്ലുവിള മദര്‍ റോഡില്‍ മരിയ ഭവനില്‍ സജു (48) ആണ് മരിച്ചത്. 


ഇന്നലെ രാവിലെ പത്തോടെ വിഴിഞ്ഞം ചപ്പാത്ത് സ്വദേശി വാസവന്‍റെ വീട് പണിക്കിടെയാണ് അപകടം. ഏണിയില്‍ നിന്ന് വെല്‍ഡിംഗ് പണി നടത്തുന്നതിനിടയില്‍ പണി ആയുധത്തില്‍ നിന്ന് ഷോക്കേറ്റ സജു താഴേക്ക് പതിച്ച

. മുറ്റത്ത് പാകിയിരുന്ന ടൈല്‍സില്‍ തലയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ സജുവിനെ ആംബുലൻസില്‍ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജസീന്ത. സജിത, ഷോജി, ഗ്രേസ് മരിയ എന്നിവര്‍ മക്കളാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് പുല്ലുവിള സെന്‍റ് ജേക്കബ്ബ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

Post a Comment

Previous Post Next Post