നിയന്ത്രണം വിട്ട കാര്‍ വീട്ട് മുറ്റത്തേക്ക് മറിഞ്ഞ് ദമ്ബതികള്‍ക്ക് പരിക്ക്

  


അടിമാലി: കല്ലാര്‍കുട്ടി പണിക്കൻകുടി റോഡില്‍ അഞ്ചാംമൈലിനു സമീപം ഓന്തു പറവളവില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്ബതികള്‍ക്ക് പരിക്ക്.

പരിക്കേറ്റ മുനിയറ ആനിക്കാട് പറമ്ബില്‍ സുമീഷ് ഗോപി (32) ഭാര്യ ആതിര (26) എന്നിവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിമാലിയില്‍ നിന്നും മുനിയറയിലേക്ക് പോകുകയായിരുന്ന കാര്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ നെല്ലിക്കുന്നേല്‍ ഷാജിയുടെ വീട്ട് മുറ്റത്തേക്കാണ് മറിഞ്ഞത്. വീട്ടുമുറ്റത്ത് ആരുമില്ലായിരുന്നത് കൂടുതല്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ നെല്ലിക്കുന്നേല്‍ ഷാജിയുടെ വീട്ട് മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. കഴിക്ക ദിവസമാണ് വീടിന്റെ ഗൃഹപ്രവേശം നടന്നത്.

Post a Comment

Previous Post Next Post