കെഎസ്‌ആര്‍ടിസി ബസും ജീപ്പും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്കു പരിക്ക്



 കാസർകോട്  ചിറ്റാരിക്കാല്‍: മലയോര ഹൈവേയില്‍ കെഎസ്‌ആര്‍ടിസി ബസും ജീപ്പും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്കു പരിക്കേറ്റു. ജീപ്പില്‍ ഉണ്ടായിരുന്ന മാലോം സ്വദേശികളായ ജോഷി മാത്യു, തോമസ് തുറവക്കില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഇന്നലെ ഉച്ചയോടെ ചിറ്റാരിക്കാല്‍-മാലോം റോഡില്‍ പള്ളിക്കുന്ന് വളവിലായിരിന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ ജീപ്പ് റോഡില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു.

Post a Comment

Previous Post Next Post