ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു



 പാലക്കാട് കുഴല്‍മന്ദത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു.

വടക്കഞ്ചേരി സ്വദേശി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രമാണ് കത്തിനശിച്ചത്.

തീപിടിത്തത്തില്‍ മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നു.


തീപിടിത്തതെതുടര്‍ന്ന് വലിയരീതിയിലുള്ള പ്രദേശത്ത് വലിയരീതിയിലുള്ള പുക ഉയര്‍ന്നു. അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. തീ അണയ്ക്കുമ്ബോഴേക്കും മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തിനശിച്ചിരുന്നു.

Post a Comment

Previous Post Next Post