കോട്ടയം മള്ളിയൂർ ക്ഷേത്രത്തിനു സമീപം അയ്യപ്പഭക്തരുടെ ബസ് അപകടത്തിൽപ്പെട്ടു: പത്തുപേർക്ക് പരിക്ക്



കോട്ടയം : കോട്ടയം മള്ളിയൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്ക്. മുട്ടുചിറ മള്ളിയൂർ റോഡിൽ കുറുപ്പന്തറ മേൽപ്പാലത്തിന് സമീപം ഇന്ന് വെളുപ്പിന് 5.45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.കോഴിക്കോട് നിന്നും അയ്യപ്പ തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കുറുപ്പന്തറ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post