കോട്ടയം ചുങ്കം വാരിശ്ശേരിയിൽ പെട്രോൾ പമ്പിനു മുന്നിൽതടിലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്നുപേർക്ക് പരുക്ക് : പരിക്കേറ്റത് മെഡിക്കൽ വിദ്യാർഥികൾക്ക്

 


കോട്ടയം : മെഡിക്കൽ കോളേജ് റോഡിൽ ബാലുശ്ശേരി പെട്രോൾ പമ്പിന് മുന്നിൽ നിയന്ത്രണം നഷ്ടമായ കാർ മുന്നിൽ പോവുകയായിരുന്ന തടിലോറിക്ക് പിന്നിലിടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവർ മെഡിക്കൽ വിദ്യാർഥികൾ ആണെന്നാണ് സംശയം. വെള്ളിയാഴ്ച രാത്രി 11:30 യോടെ ചുങ്കം വാരിശ്ശേരി റോഡിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. ഈ സമയം തടി ലോറിക്ക് പിന്നാലെ എത്തിയ കാർ നിയന്ത്രണം നഷ്ടമായി ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ 

മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടം വിവരം അറിഞ്ഞ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.


അപകടത്തിൽപ്പെട്ടവർ മെഡിക്കൽ വിദ്യാർഥികളാണ്എന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post