ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്

 


പീരുമേട്: കൊല്ലം -തേനി ദേശീയ പാതയില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു. തേനിയില്‍ നിന്നും ഓയിലുമായി കോട്ടയത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.

അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു .ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്.

ലോറിയില്‍ ഡ്രൈവറും ക്ലീനറും ഉണ്ടായിരുന്നു ഇതില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. പൊലീസ് ,മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തിമേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post