പന്നിയങ്കരയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനുംപരിക്ക്


 തൃശ്ശൂർ വാണിയമ്പാറ. പന്നിയങ്കരയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അച്ഛനും മകനും പരിക്കേറ്റു. പന്നിയങ്കര സ്വദേശി രവി, മകൻ നീരജ് എന്നിവർക്കാണ് പരിക്കേറ്റത്. നീരജിന്റെ പരിക്ക് ഗുരുതരമാണ്


വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. യുടേൺ എടുക്കാൻ ശ്രമിക്കുകയായിരുന്ന സ്‌കൂട്ടറിൽ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഹൈവേ എമർജൻസി ടീം ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post