യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍



ആലപ്പുഴ : യുവതി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. പുന്നപ്ര പറവൂര്‍ പൂന്തുരംചിറയില്‍ ആര്യ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹം. വാടക്കല്‍ പുത്തന്‍പറമ്ബില്‍ ജാക്സനാണ്(ബിനു) ഭര്‍ത്താവ്. കലാകാരന്മാരായ ഇരുവരുടെയും പ്രണയവിവാഹമാണ്.

സ്റ്റേജ് പരിപാടികള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ജോലിക്കും ബിനു പോകാറുണ്ട്. ഗര്‍ഭിണിയായ ആര്യയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കുശേഷം ബിനു പറവൂരുള്ള ആര്യയുടെ വീട്ടില്‍ കൊണ്ടുവിട്ടിട്ടാണ് ജോലിക്ക് പോയത്. പുന്നപ്ര പോലീസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post