കോട്ടയം പാലായിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റു. പരിക്കേറ്റ പിഞ്ചു കുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടയാറ്റു കര സ്വദേശിയായ അമ്മയും കുഞ്ഞും സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് വാഴേമഠം ഭാഗത്തു വച്ചു കാർ ഇടിച്ചത്. രണ്ട് മണിയാടെയാണ് അപകടം. ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു . ഇതേ സമയത്ത് വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.