കണ്ണൂർ എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ - തലശേരി ദേശീയ പാതയിലെ എടക്കാട് പൊലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ഐ.സിഐ.സിഐ ബാങ്ക് ജീവനക്കാരൻ മരണമടഞ്ഞു.
മാഹി പള്ളൂര്‍ സദേശി പുതിയ പറമ്ബത്ത് ഹൗസില്‍ ശ്രീലേഷാ (31) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 8.45 നാണ് അപകടം. രാവിലെ പള്ളൂരിലെ വീട്ടില്‍ നിന്നും കണ്ണൂരിലെ ബാങ്കിലേക്ക് വരുമ്ബോഴാണ് അപകടം.
കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ശ്രീലേഷ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീലേഷിനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളൂര്‍ സ്വദേശിനി അതുല്യയാണ് ഭാര്യ.
കഴിഞ്ഞ ഡിസംബര്‍ പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം. പുല്ലമ്ബിലിലെ മംഗളം പപ്പൻ എന്ന എം.പത്മനാഭൻ - പി. തങ്കമണി ദമ്ബതികളുടെ മകനാണ്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ഹരിറാം ബസാണ് അപകടമുണ്ടാക്കിയത്. ബസ് ഡ്രൈവര്‍ക്കെതിരെ എടക്കാട് പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.