താനൂരിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരു മരണം



മലപ്പുറം താനൂർ:തൂവൽ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. കോട്ടിൽ റഷീദിൻ്റെ മകൻ റിസ്‌വാൻ (20) ആണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍രണ്ടുപേര്‍ രക്ഷപ്പെട്ടു.


ഇന്ന് രാവിലെ 9മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാണാതായ മത്സ്യതൊഴിലാളിക്കായി സീ റെസ്ക്യൂ, ലൈഫ് ഗാർഡ്, മത്സ്യതൊഴിലാളികളുടെയും, പോലീസിന്റെയും, ട്രോമ കെയർ പ്രവർത്തകരുടെയും നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടാണ് റിസ്‌വാനെ കണ്ടെത്തിയത്. ഉടൻ തന്നെ താനൂർ CHC ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി ബോഡി തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി



Post a Comment

Previous Post Next Post