കോളയാട് ബൈക്കപകടം: യുവാവ് മരിച്ചു



കണ്ണൂർ കോളയാട് കെഎസ്‌ഇബി ഓഫീസിന് സമീപം ബൈക്ക് മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പള്ളിപ്പാലത്തെ ചെറിയ മഠത്തില്‍ റിന്നി ജോസഫ് (46) ആണ് മരിച്ചത്.

ബൈക്കോടിച്ചിരുന്ന പാടിപറമ്ബിലെ സംഗീതിനെ പരിക്കുകളോടെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. റിന്നിയും സുഹൃത്ത് സംഗീതും കൂടെ യാത്ര ചെയ്യവെ ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്ക് റിന്നി മരിച്ചിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: അപര്‍ണ, സജയ്

Post a Comment

Previous Post Next Post