അയ്യപ്പസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു



കാട്ടാക്കട:കാട്ടാക്കട തൂങ്ങാപാറയില്‍ അയ്യപ്പസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചെന്നൈ സ്വദേശികളായ പത്തംഗസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് 1ഓടെയായിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് കുറ്റാലത്തേക്ക് പോവുകയായിരുന്നു അയ്യപ്പഭക്തര്‍. കാട്ടാക്കടയില്‍ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ദിശ തെറ്റി വരുന്നത് ശ്രദ്ധയില്‍പ്പെട്ട അയ്യപ്പസംഘത്തിന്റെ വാഹനം നിയന്ത്രിക്കുന്നതിനിടയിലായിരുന്നു അപകടം. സ്വകാര്യ പുരയിടത്തിലെ തെങ്ങില്‍ ഇടിച്ചുനിന്നതിനാല്‍ വൻ അപകടം ഒഴിവായി.ആര്‍ക്കും പരിക്കില്ല.

Post a Comment

Previous Post Next Post