ജമ്മു കശ്മീരില്‍ വീണ്ടും അപകടം: അഞ്ചു പേര്‍ മരണപ്പെട്ടു



ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും അപകടം. കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ടു.

കാര്‍ഗിലില്‍ നിന്നും സോനാമാര്‍ഗിലേക്ക് പോയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞില്‍പ്പെട്ട് കാര്‍ തെന്നിമാറിയതാണ് അപകട കാരണമെന്നാണ് വിവരം.

സൈന്യവും പ്രദേശവാസികളും ചേര്‍ന്ന് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കശ്മീരില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന അപകടത്തില്‍ മലയാളികളുള്‍പ്പെടെ അഞ്ച് പേരാണ് മരണപ്പെട്ടത്.


Post a Comment

Previous Post Next Post