കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാക്കൾക്ക് ദാരുണാന്ത്യം



 പത്തനംതിട്ട  തിരുവല്ല: ടി.കെ. റോഡിലെ മഞ്ഞാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ തിരുവനന്തപുരം ഭരതന്നൂർ അംബേദ്‌കർ കോളനിയിൽ ജി.എസ്. ഭവനിൽ ശ്യാം രാജ് (29), കോട്ടയം കറുകച്ചാൽ പച്ചിലമാക്കൽ പടിക്കപ്പറമ്പിൽ ജോസഫിൻ്റെ മകൻ പോൾസൺ (34) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി 12 മണിയോടെ മാർത്തോമ്മാ സേവികാസംഘം സ്കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം. എതിർദിശയിലെത്തിയ വാഹനങ്ങളാണ്

കൂട്ടിയിടിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കാൻ്റീൻ ജീവനക്കാരാണ് മരിച്ച ശ്യാം രാജും പോൾസണും. തിരുവല്ലയിൽ ഇവർ മുമ്പ് ജോലിചെയ്‌തിരുന്ന കാൻ്റീനിലെ സഹപ്രവർത്തകരെ കാണാനായി വരുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


വാകത്താനം കൊച്ചുകാലായിൽ നീതുവാണ് പോൾസൻ്റെ ഭാര്യ. മകൻ: ആദം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൂത്രപ്പള്ളി വേമ്പന്താനം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post