ഈരാറ്റുപേട്ട മർമല അരുവിയിൽ യുവാവ് മുങ്ങി മരിച്ചു

 


കോട്ടയം : ഈരാറ്റുപേട്ട തീക്കോയി മാർമല അരുവിയിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി മനോജ് (22) ആണ് അരുവിയിലെ കയത്തിൽ മുങ്ങി മരിച്ചു. മനോജും സുഹൃത്തുക്കളും അടങ്ങുന്ന ഒൻപതംഗ സംഘമാണ് ഇവിടെയെത്തിയത്. ഇവിടെ കുളിക്കാൻ ഇറങ്ങിയ മനോജിനെ വെള്ളത്തിൽ വീണ് കാണാതാകുകയായിരുന്നു. ഈരാറ്റുപേട്ട ഫയർഫോഴ്സും ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവർത്തകരും തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.



Post a Comment

Previous Post Next Post