ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു



വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ മേഖലയില്‍ അയ്യപ്പഭക്തരുടെ രണ്ടു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യത്തെ അപകടം വണ്ടിപ്പെരിയാര്‍ 62 -ാം മൈലില്‍ ആണ് ഉണ്ടായത്. കര്‍ണാടകത്തിലേക്ക് പോവുകയായിരുന്ന ആറു പേര്‍ സന്ദര്‍ശിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ അപകടത്തില്‍പെടുകയായിരുന്നു.

രണ്ടാമത്തെ അപകടം വണ്ടിപ്പെരിയാര്‍ 59-ാം മൈല്‍ ഹൈസ്കൂളിന് സമീപം അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞാണ് സംഭവിച്ചത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് മറഞ്ഞത്.


Post a Comment

Previous Post Next Post