മുറുക്ക് തൊണ്ടയിൽ കുടുങ്ങി; ഒന്നരവയസുകാര ന് ദാരുണാന്ത്യം



 ആലപ്പുഴ: മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. മാവേലിക്കര മങ്കാംകുഴി മലയിൽ പടീറ്റേതിൽ വീട്ടിൽ വിജീഷിന്റെയും ദിവ്യാദാസിന്റെയും ഇരട്ടക്കുട്ടികളിലൊരാളായ വൈഷ്ണവാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഈ സമയം ദിവ്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരപ്പണിക്കാരനായ വിജീഷ് ജോലിയുടെ ആവശ്യത്തിനായി പാലക്കാട് പോയിരിക്കുകയായിരുന്നു. കുട്ടി സ്വയം മുറുക്കെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്. സഹോദരി: വൈഗ

Post a Comment

Previous Post Next Post