നായയുടെ കടിയേറ്റ യുവതി ആശുപത്രിയില്‍



കൊല്ലം: കഴുത്തില്‍ ചങ്ങലയോടെ റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നായ യുവതിയെ കടിച്ചു. മയ്യനാട് ആലുംമൂട് തേപ്പാംതറ വീട്ടില്‍ സുബിനയ്ക്കാണ് (29) കടിയേറ്റത്.

ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. കാല്‍മുട്ടിലും കാലിനും കടിയേറ്റിട്ടുണ്ട്. ഉടൻതന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതമായതിനാല്‍ സ്വകാര്യ മെഡി. ആശുപത്രിയിലേക്കു മാറ്റി.


രണ്ടാഴ്ചയിലേറെയായി നായ റോഡില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്. വീടിനു സമീപത്തു വച്ചാണ് സുബിനയെ നായ ആക്രമിച്ചത്.

Post a Comment

Previous Post Next Post