ഹോംസ്റ്റേയില്‍ മുറിയെടുത്ത മലയാളി ദമ്ബതികളും മകളും മരിച്ച നിലയില്‍



മടിക്കേരി: കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്ബതികളെന്ന് കരുതുന്നവരും എട്ടു വയസ്സുകാരി മകളും ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍.

ഹോംസ്റ്റേയില്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസമനുസരിച്ച്‌ കൊല്ലം സ്വദേശിയായ വിനോദ് ബാബു സേനൻ (43), ഭാര്യ ജിബി അബ്രഹാം (37) എന്നിവരാണ് മരിച്ചത്. 


മകളുടെ പേര് വ്യക്തമായിട്ടില്ല. മടിക്കേരിക്കടുത്ത കഗ്ഗോഡു-ബിളിഗേരിയിലെ അരേക്കാ ഹോംസ്റ്റേയിലാണ് ദമ്ബതികളെ തൂങ്ങിമരിച്ച നിലയിലും മകളുടെ മൃതദേഹം മുറിയിലും കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കാറിലെത്തിയ ഇവര്‍ കോട്ടേജില്‍ മുറിയെടുത്തത്. രാത്രി മൂന്നുപേരും ഭക്ഷണം കഴിച്ച്‌ ഉറങ്ങാൻ പോകുന്നതിനുമുമ്ബ് തങ്ങളോടൊപ്പം കാരംസ് കളിച്ചതായി ജീവനക്കാര്‍ പറഞ്ഞു


ശനിയാഴ്ച രാവിലെ 10 മണിയായിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാര്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് ദമ്ബതികള്‍ തൂങ്ങിമരിച്ച നിലയിലും കുട്ടിയുടെ മൃതദേഹം നിലത്തും കണ്ടത്. പൊലീസ് കൊല്ലത്ത് വിവരമറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post