കാസര്‍കോട്: കൊതുക് നാശിനി അബദ്ധത്തിൽ ഉള്ളിൽ ചെന്ന് ഒന്നര വയസുകാരി മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.