കൊട്ടാരക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ചു



കൊട്ടാരക്കര: വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാല്‍പാദം അറ്റ വഴിയാത്രക്കാരിയായ യുവതി ആശുപത്രിയില്‍ മരിച്ചു.

നെടുവത്തൂര്‍ പ്ലാമൂട് രഞ്ജിനി ഭവനില്‍ നെടുവത്തൂര്‍ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഇന്ദിരയുടെ മകള്‍ ശാന്തിനി (33) യാണ് മരിച്ചത്.


എംസി റോഡില്‍ പുലമണ്‍ എല്‍ഐ സി കോമ്ബൗണ്ടിനു സമീപമായിരുന്നു അപകടം. ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഭര്‍ത്താവ്: അനു. പിതാവ്: ശശിധരൻ. മക്കള്‍: അവന്തിക, ആരുഷ്. കൊട്ടാരക്കര പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post