വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി,പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു



വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി. കടുവയ്ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് തൊണ്ണൂറേക്കറില്‍ ജോഷി എന്ന ആളുടെ സ്ഥലത്ത് കടുവയെ കണ്ടെത്തിയത്.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.വാകേരിയിലെ കടുവയ്ക്കായി വ്യാപക തിരച്ചില്‍ നടന്നിരുന്നു.മാരമല, ഒമ്ബതേക്കര്‍ , ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ രാവിലെ തിരച്ചില്‍ തുടങ്ങിയിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ ആര്‍ ടി സംഘവുമാണ് തിരച്ചില്‍ നടത്തുന്നത് പ്രദേശവാസികളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം.വയനാട് സൗത്ത് ഡി എഫ് ഒ ഷജ്‌ന കരീം, ഫോറസ്റ്റ് വെറ്റനറി ഓഫീസര്‍  ഡോക്ടര്‍ ജിനേഷ് മോഹന്‍ദാസ് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പൂതാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിരോധനാജ്ഞ.

കടുവയ്ക്കായി തിരച്ചില്‍ല്‍ തുടങ്ങിയ സാഹചര്യത്തിലാണ് പൂതാടി പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

Post a Comment

Previous Post Next Post