കുട്ടികള്‍ക്ക് ഷോക്കേറ്റത് ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ വൈദ്യുതി വേലിയില്‍ നിന്ന്; അപകടം പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും; കിഴിശ്ശേരിയില്‍ സിനാന് ദാരുണാന്ത്യം



മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റ് ചികില്‍സയിലും

മലപ്പുറം കിഴിശ്ശേരിയലാണ് സംഭവം. പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിലാണ് അപകടം.


കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. സുഹൃത്തായ 17 കാരൻ വി.കെ.ശിഹാബിന്റെ മകൻ ഷംനാദ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് അപകടം. ഇന്നലെ രാത്രി 9 നാണ് നാടിനെ നടുക്കിയ ദുരന്തം.

ഇരുവരും ഫുട്ബോള്‍ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്ബോള്‍ സിനാന്റെ വീട്ടില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post