പാലക്കാട്: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുതുശേരി പഞ്ചായത്തിന് സമീപത്തെ സിഗ്നലില്‍ വച്ചാണ് നാല് ലോറികളും രണ്ട് കാറുകളും കൂട്ടിയിടിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. വാളയാര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോയ കാര്‍ സഡന്‍ ബ്രേക്കിട്ടതോടെ പിന്നാലെ വന്ന ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഏറ്റവും പുറകിലുണ്ടായിരുന്ന ലോറിയുടെ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.