മിനി വാൻ കുഴിയിലേക്ക് ചരിഞ്ഞു , ഡ്രൈവര്‍ക്ക് നിസാര പരിക്ക്



പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഒറ്റക്കല്‍ ഗ്രീൻ വാലിക്ക് സമീപം മിനി വാൻ നിയന്ത്രണം വിട്ട് പാതയോരത്തെ കുഴിയിലേക്ക് ചരിഞ്ഞു.

ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5 മണിയോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ മിനി വാനാണ് പാതയോരത്തെ കുഴിയില്‍ ചരിഞ്ഞത്. ഇതിനിടെ ഇതുവഴി കടന്ന് വന്ന റിക്കവറി വാൻ മിനിവാനെ കെട്ടി നിറുത്തിയത് കാരണം വൻ അപകടം ഒഴിവായി. അര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Post a Comment

Previous Post Next Post