കൊയിലാണ്ടി മന്ദമംഗലത്ത് ഇരുപതുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ



കൊയിലാണ്ടി: മന്ദമംഗലത്ത് കിണറ്റിൽ വീണ് ഇരുപതുകാരി മരിച്ച നിലയിൽ. കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിന് സമീപം നാല് പുരക്കൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനെൽവേലി സ്വദേശി മാരിസ്വാമിയുടെ മകൾ മുത്തുലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് മുത്തുലക്ഷ്മിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂരിലെ കോളേജിൽ പഠിക്കുന്ന കുട്ടി ഇന്നലെ രാവിലെയോടെ വീട്ടിൽ നിന്നും കോളേജിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. എന്നാൽ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയുടെ മൊബൈൽ ഫോൺ, ബാഗ്, ചെരുപ്പ് എന്നിവ കണ്ടതോടെ സംശയം തോന്നി ബന്ധുവീടുകളിലും കോളേജിലും അന്വേഷിക്കുകയായിരുന്നു. തുടർന്ന് കുട്ടി കോളേജിൽ എത്തിയില്ലെന്ന് വിവരം ലഭിച്ചതോടെ മാതാപിതാക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിലെ കിണറ്റിൽ മുത്തുലക്ഷ്‌മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തു. തുടർന്ന് കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സ്റ്റേഷൻ ഓഫീസർ ശരത് പികെ യുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഷിജു ടിപി പ്രസാദ്, ജിനീഷ് കുമാർ നിധി, പ്രസാദ് ഇഎം, ശ്രീരാഗ് എംവി, രജീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷിജു ടി.പിഷാജു. കെ,ഹോം ഗാർഡ് സോമകുമാർ എന്നിവരുടെ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

Post a Comment

Previous Post Next Post