ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ അയ്യപ്പഭക്തര്‍ക്ക് പരിക്ക്



കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച്‌ തമിഴ്നാട് സ്വദേശികളായ അയ്യപ്പ ഭക്തര്‍ക്ക് പരിക്കേറ്റു

നെടുമണ്‍കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. തമിഴ്നാട് സ്വദേശികളായ ശെല്‍വരാജ്(54), സുബ്രഹ്‌മണ്യൻ(50),ബാബു (48),ജഗന്നാഥൻ ( 52),വിനോദ് കുമാര്‍ (28)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുൻ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. കോന്നി ഡി വൈ എസ്. പി രാജപ്പൻ റാവുത്തര്‍, കൂടല്‍ സി. ഐ പുഷ്പകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post