ബൈക്ക് ഡിവൈഡറിലിടിച്ച്‌ യുവാവ് മരണപ്പെട്ടു

 


കാസർകോട്   കാഞ്ഞങ്ങാട്:  18 വര്‍ഷം മുമ്ബ് കുഴല്‍ കിണറില്‍ വീണ് മരിച്ച പ്രഫുലിന്റെ സഹോദരന്‍ ബൈക്ക്ഡിവൈഡറിലിടിച്ച്‌ മരിച്ചു.

ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിന് സമീപത്തെ പരേതനായ മോഹന്‍ദാസ് - വിനോദിനി ദമ്ബതികളുടെ മകന്‍ രാഹുല്‍ദാസ് (24) ആണ് മരിച്ചത്.


കൊറിയര്‍ സര്‍വീസില്‍ ജോലിക്കാരനായ രാഹുല്‍ദാസ് ഞായറാഴ്ച രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിക്ക് സമീപം ബൈക് ഡിവൈഡറിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കണ്ണൂര്‍ ബേബി മെമോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം

സംഭവിക്കുകയായിരുന്നു.



18 വര്‍ഷം മുമ്ബാണ് രാഹുല്‍ദാസിന്റെ സഹോദരന്‍ പ്രഫുല്‍ ചെമ്മട്ടംവയലിലെ കുഴല്‍ കിണറില്‍ വീണ് ദാരുണമായി മരണപ്പെട്ടത്. 2006 ഏപ്രില്‍ 27നായിരുന്നു സംഭവം. ജില്ലാ ആശുപത്രിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്നതിനിടെ സമീപ വാസിയുടെ പറമ്ബിലെ മൂടാത്ത കുഴല്‍ കിണറിലാണ് ആറുവയസുകാരനായ പ്രഫുല്‍ വീണത്. 


രാജ്യമൊന്നാകെ പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന ആ രക്ഷാദൗത്യത്തിനൊടുവില്‍ പുറത്തെടുക്കുമ്ബോഴേക്കും പ്രഫുല്‍ മരണപ്പെട്ടിരുന്നു. പ്രഫുലിന്റെ മരണത്തെ തുടര്‍ന്ന് സര്‍കാര്‍ വീട് നല്‍കുകയും മാതാവ് വിനോദിനിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപര്‍ തസ്തികയില്‍ ജോലി നല്‍കുകയും ചെയ്തിരുന്നു. 


രാഹുല്‍ദാസിന്റെ പിതാവ് മോഹന്‍ദാസ് അഞ്ചുവര്‍ഷം മുമ്ബ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മക്കളിലായിരുന്നു. വിശാല്‍ദാസാണ് മൂത്തമകന്‍. മരണവിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കണ്ണൂരിലേക്ക് പോയിട്ടുണ്ട്.

Post a Comment

Previous Post Next Post