നീന്തൽ പരിശീലനത്തിനിടെ സ്വിമ്മിങ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു



മലപ്പുറം: മലപ്പുറം വണ്ടൂരിൽ  നീന്തൽ പരിശീലനത്തിനിടെ സ്വിമ്മിങ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് കെൻസ(18)യാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തൽ പരിശീലനത്തിനായി പോയതായിരുന്നു മുഹമ്മദ്. നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓർക്ക എന്ന നീന്തൽ പരിശീലനം നൽകുന്ന സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തുമ്പോഴേക്കും ജീവൻ നഷ്ടമായി. വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം


സ്വകാര്യ മെഡിക്കൽ


കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post