ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കരുനാഗപ്പള്ളി : പാവുമ്ബ അരമത്ത് മഠത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊല്ലം ട്രാവൻകൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാജി ഭവനത്തില്‍ ഷാജിയുടെയും ഷൈനിയുടെയും മകൻ നിജിൻ ഷാജി (22) ആണു മരിച്ചത്. 


ശനിയാഴ്ച രാത്രി അരമത്ത് മഠം ജംഗ്ഷനില്‍ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം നടന്നത്. നിജിൻ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് വസതിയില്‍ ആരംഭിച്ച്‌ പാവുമ്ബ സെന്‍റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍. സഹോദരൻ: ഷിജിൻ ഷാജി.

Post a Comment

Previous Post Next Post