ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യണം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ



 ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്ബോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച്‌ സമയത്തേക്ക് ഓക്‌സിജന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും.

ഈ സമയം ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും.


കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുക എപ്പോഴെന്ന് പറയാനാവില്ല.


ഇതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.


അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം.

മുതിര്‍ന്നവരെ അപേക്ഷിച്ചു കുഞ്ഞുങ്ങളില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്ന സാഹചര്യങ്ങള്‍ കൂടുതലാണ്.


ചെറിയ കുട്ടികള്‍ ഭക്ഷണം ചവച്ചരയ്ക്കുന്നതിനു പകരം വിഴുങ്ങുന്നതും അമിതമായി വായില്‍ ഭക്ഷണം നിറയ്ക്കുന്നതും അപകടത്തിന് കാരണമാകാറുണ്ട്.


ധൃതിയില്‍ ഭക്ഷണം കഴിക്കുന്ന ഏത് പ്രായക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്.


മദ്യപിക്കുന്നവരില്‍ തൊണ്ടയിലെ ലാരിങ്‌സില്‍ സ്പര്‍ശശേഷി കുറവായിരിക്കും. ലാരിങ്‌സിന്റെ സ്പര്‍ശനശേഷി കുറയുന്നത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് ഇടയാക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു

മുലപ്പാലോ മറ്റു ദ്രാവാകങ്ങളോ കുഞ്ഞുങ്ങള്‍ക്ക് നല്‍കുമ്ബോള്‍ അവരെ കിടത്തിയശേഷം കൊടുക്കുന്നത് ഇവ ശ്വാസകോശതില്‍ കടക്കാൻ സാധ്യതയുണ്ട്

.കുഞ്ഞുങ്ങളുടെ തല ഒരല്പമെങ്കിലും ഉയര്‍ത്തിവെച്ച ശേഷം മാത്രം പാല് കൊടുക്കാൻ ശ്രദ്ധിക്കുക.

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്ന അവസരത്തില്‍ വ്യക്തി ശക്തമായി ചുമയ്ക്കുന്നത് വഴി കുടുങ്ങിയ ഭക്ഷണം പുറത്തുവരാനുള്ള സാധ്യത കൂടുതലാണ്.


അല്ലെങ്കില്‍ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെടുക, അതിനുശേഷം പുറത്ത് ശക്തിയില്‍ തട്ടുക. തട്ടുമ്ബോള്‍ ഉണ്ടാകുന്ന മര്‍ദത്തിലൂടെ തൊണ്ടയില്‍ കുടുങ്ങി വസ്തു പുറത്തേക്ക് വരും. ബോധാവസ്ഥയിലുള്ള മുതിര്‍ന്നവര്‍ക്ക് ഈ രീതികള്‍ പരീക്ഷിക്കാവുന്നതാണ്.


കുട്ടികളാണെങ്കില്‍ കയ്യില്‍ കമഴ്ത്തി കിടത്തുക. അതിനു ശേഷം മുതുകില്‍ ബലം പ്രയോഗിക്കാതെ തട്ടികൊടുക്കുക.

ചില സന്ദര്‍ഭങ്ങളില്‍ തൊണ്ട പകുതി അടഞ്ഞ അവസ്ഥയില്‍ ആയിരിക്കും.

അത് രക്ഷപ്പെടുത്താനുള്ള സാധ്യത കൂട്ടുന്നു

.ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക.


കഴിവതും എത്രയും വേഗം വൈദ്യസഹായം ഉറപ്പുവരുത്തുക.


കുട്ടി / ആള്‍ അബോധാവസ്ഥയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ട്.



Post a Comment

Previous Post Next Post