സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം. ഒമ്ബതുപേര്‍ക്ക് പരിക്ക്

 


കോട്ടയം ഏറ്റുമാനൂര്‍: സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം. ഇന്നലെ വൈകുന്നേരം അഞ്ചിന് കല്ലമ്ബാറ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്.

ആയാംകുടി സെന്‍റ് തെരേസാസ് സ്കൂളിന്‍റെ ബസും സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്.


സ്വകാര്യ ബസിലെ യാത്രക്കാരായ ഒമ്ബതുപേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post