റോഡ് മുറിച്ചു കടക്കവേ കോളജ് ബസിടിച്ച്‌ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു



പോത്തൻകോട്: കാട്ടായിക്കോണം ജംഗ്ഷനില്‍ റോഡ് മുറിച്ചു കടക്കവേ സ്വകാര്യ എൻജിനിയറിംഗ് കോളജിന്‍റെ ബസിടിച്ച്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു.

അണ്ടൂര്‍കോണം വാഴവിള ചിറവിളാകത്ത് വീട്ടില്‍ സുധാകരൻ നായര്‍ (71)ആണ് മരിച്ചത്. 


ചൊവാഴ്ച വൈകുന്നേരം അഞ്ചിന് കാട്ടായിക്കോണത്ത് റോഡരികില്‍ സൈക്കിള്‍ വച്ചിട്ട് എതിര്‍വശത്തെ കടയിലേക്കു പോകാൻ റോഡ് മുറിച്ച്‌ കടക്കുമ്ബോള്‍ പോത്തൻകോട് ഭാഗത്തുനിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ സുധാകരൻ നായര്‍ ബസിന്‍റെ മുന്നിലെ കണ്ണാടിയില്‍ വീണ് കണ്ണാടി തകര്‍ന്നിരുന്നു. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരിച്ചു.

പോത്തൻകോട് പോലീസ് കേസെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.കൂലിപ്പണിക്കാരനാണ് മരിച്ച സുധാകരൻ നായര്‍. ഭാര്യ: വിജയമ്മ. മക്കള്‍: പ്രീത, പ്രമോദ് കുമാര്‍, പ്രശാന്ത്. മരുമക്കള്‍ : അനില്‍കുമാര്‍,രമ്യ. സഞ്ചയനം ഞായറാഴ്ച 8.30ന്.

Post a Comment

Previous Post Next Post