മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലില്‍ കാണാതായി



കൊച്ചി: മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലില്‍ കാണാതായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23 -ാം വാര്‍ഡ് കൂട്ടുങ്കല്‍ തോമസ് - റീത്താമ്മ ദമ്ബതികളുടെ മകൻ ബിനുവിനെ(32)യാണ് കൊച്ചി പുറങ്കടലില്‍ കാണാതായത്.

കൊച്ചി സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള ഗലീലിയോ ബോട്ടിലെ തൊഴിലാളിയാണ്. ബിനുവിനെ കണ്ടെത്താൻ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

Post a Comment

Previous Post Next Post