തൃശ്ശൂർ : പീച്ചിഡാം തൃശ്ശൂർ റൂട്ടിൽ ഓടുന്ന കാശിനാഥൻ ബസ് ആണ് പീച്ചി-ബസ്സ്റ്റാൻഡിന്റെ അടുത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.
ബസിൽ യാത്ര ചെയ്തിരുന്ന പട്ടിക്കാട് സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ആംബുലൻസിൽ ഇവരെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നെറ്റിയിൽ നിസാര പരിക്കുകൾ പറ്റിയ ഇവരെ ഡിസ്ചാർജ് ചെയ്തു.
ടയർ പൊട്ടിയ ബസ് കല്ലിൽ ഇടിച്ചതാണ് അപകട കാരണം ബസിന്റെ ഡീസൽ ടാങ്കും, മുൻവശവും തകർന്നിട്ടുണ്ട്.