നിയന്ത്രണം വിട്ട ഗുഡ്സ് വാൻ പാടത്തേക്ക് മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്ക്

 


മലപ്പുറം ചങ്ങരംകുളം ഉപ്പുങ്ങൽ റോഡിൽ എ ഇ ഒ ഓഫീസിന് സമീപത്തുള്ള വയലിലേക് ഇന്ന് പുലർച്ചയോടെയാണ് നിയന്ത്രണം വിട്ട ഗുഡ്സ് വാൻ മറിഞ്ഞ് അപകടം ഉണ്ടായത്.

   അപകടത്തിൽ പരിക്ക് പറ്റിയ വാൻ ഡ്രൈവറും ചമ്മണൂർ സ്വദേശിയുമായ ആറ്റുപറമ്പിൽ വീട്ടിൽ ഷെമീർ (22) എന്നവരെ പുന്നയൂർകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചങ്ങരംകുളം - ഉപ്പുങ്ങൽ റോഡിലെ കുഴികളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.റോഡിൻ്റെ നവീകരണ പ്രവർത്തി തുടങ്ങിയെങ്കിലും മാസങ്ങളായി പ്രവൃത്തി മുടങ്ങിക്കിടക്കുകയാണെന്നും റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.



*VELIYANCODE* 

*EⓂ️ERGENCY TEAⓂ️*

*AMBULANCE SERVICE*

*PONNANI-VELIYANCODE*

*+91 8714 102 202*

*+91 7907 100 021*

Post a Comment

Previous Post Next Post