നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു; ഓടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ ഡ്രൈവര്‍ മരിച്ചു

 


കാസർകോട്  പരപ്പ: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഓടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ ഡ്രൈവര്‍ മരിച്ചു.

പരപ്പ എടത്തോട്ടെ ഐറിഷ് ഓടോറിക്ഷ ഡ്രൈവര്‍ കോളിയാറിലെ സന്തോഷ് തോമസാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോളിയാര്‍ ഇറക്കത്തില്‍ വെച്ചാണ് സംഭവം. ഓടോറിക്ഷ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ നില്‍ക്കുന്നത് കണ്ട് അതുവഴി വന്ന കാര്‍ യാത്രക്കാര്‍ നിര്‍ത്തി നോക്കിയപ്പോഴാണ് സന്തോഷ് തോമസിനെ വണ്ടിയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്.


ഉടൻ പരപ്പയിലെ കാരുണ്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച രാവിലെ എടത്തോട്ടെ ഹോടെലില്‍ നിന്നും ചായ കഴിച്ച്‌ വീട്ടിലേക്ക് മടങ്ങിയ സന്തോഷ് നെഞ്ചുവേദന ഉണ്ടെന്നും

ഡോക്ടറെ കാണിക്കണം എന്നും ഭാര്യയോട് പറഞ്ഞ് ഓടോറിക്ഷ എടുത്ത് ആശുപ്രതിയിലേക്ക് പുറപ്പെട്ടതായിരുന്നുവെന്നും ഭാര്യ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും സാരമില്ലെന്ന് പറഞ്ഞാണ് പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു.


വീടിന് അല്‍പം അകലെയാണ് അപകടം സംഭവിച്ചത്. പരേതനായ തോമസ് - അന്നമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: റിന്റോ. മക്കള്‍: ഡില്‍ന (നഴ്സിംഗ് വിദ്യാര്‍ഥി, മംഗ്ളുറു), അഭിഷിത്ത് (വിദ്യാര്‍ഥി, പരപ്പ ഗവ. ഹയര്‍ സെകൻഡറി സ്കൂള്‍

Post a Comment

Previous Post Next Post