തൃശ്ശൂർ പട്ടിക്കാട്. മുടിക്കോട് ദേശീയപാത മുറിച്ചുകിടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. കൂട്ടാല പൊലക്കുടിയിൽ പരേതനായ തങ്കപ്പൻ ഭാര്യ തങ്കമ്മ (74) ആണ് മരിച്ചത്. മക്കൾ: സതീഷ്, സിന്ധു. മരുമക്കൾ: ശരണ്യ, പുഷ്പ്പാകരൻ.
ഇന്ന് രാത്രി 7 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.
ദേശീയപാതയിലെ വെളിച്ചക്കുറവ് ദേശീയപാത മുറിച്ചു കടക്കുന്നവർ അപകടത്തിൽ പെടുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാണഞ്ചേരി, ചുവന്നമണ്ണ്, മുടിക്കോട് എന്നിവിടങ്ങളിലായി മൂന്നുപേരാണ് ഇത്തരത്തിൽ മരണപ്പെട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെ ടോൾ പിരിവ് തുടരുമ്പോഴും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ട ഒരു സംവിധാനങ്ങളും ദേശീയപാത അധികൃതർ ഒരുക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി.