ഇടുക്കിയില്‍ ലോറി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക് പരിക്കേറ്റ വരുമായി പോയ ഓട്ടോറിക്ഷയും മറിഞ്ഞു



ഇടുക്കി: ഇടുക്കിയില്‍ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജയ്‍റുല്‍ ഹഖ് ആണ് വണ്ടിപ്പെരിയാറില്‍ മരിച്ചത്.

എസ്റ്റേറ്റിലെ തൊഴിലാളികളുമായെത്തിയ ലോറിയാണ് വണ്ടിപ്പെരിയാറില്‍ മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു.


അപകടത്തില്‍ പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയും മറിഞ്ഞു. ഇതില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post