റിയാദ്: സഊദിയിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി സഊദിയിലെ ഹായിലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷ(43)യെയാണ് ഹായിലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷത്തോളമായി ഇസ്തിറാഹയിൽ ജോലി ചെയ വരികയായിരുന്നു.
മൃതദേഹം നടപടികൾ പൂർത്തിയാക്കി ഹായിലിൽ ഖബറടക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ഹായിൽ കെ.എം.സി.സി വെൽഫയർ വിഭാഗം ഇതിനു നേതൃത്വം നൽകിവരുന്നു. രേഖകളും നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഹായിൽ കെ.എം.സി.സി ജനറൽ സെക്രട്ടറി കരീം തുവ്വൂർ, റിയാദ് കെ.എം.സി.സി സെക്രട്ടറി സിദിഖ് തുവ്വൂർ, വെൽഫയർ വിഭാഗം പ്രവർത്തകരായ മുനീർ തൊഴക്കാവ്, സിദിഖ് മട്ടന്നൂർ, സകരിയ്യ ആയഞ്ചേരി, ബാപ്പു എസ്റ്റേറ്റ് മുക്ക് എന്നിവർ രംഗത്തുണ്ട്.