വീടിന് സമീപത്തുവച്ച്‌ കാറിടിച്ച്‌ അപകടം: ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

 


പിറവം: വീടിന് സമീപത്തുവച്ച്‌ കാറിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കക്കാട് തെക്കെക്കൂറ്റ് പരേതനായ അച്യുതന്‍റെ ഭാര്യ അല്ലി(65) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഏഴിന് ആണ് സംഭവം. പിറവം മാമലശേരി റോഡില്‍ കക്കാട് കുരിശുപള്ളിക്കു സമീപം കുത്തനെയുള്ള ഇറക്കം കഴിഞ്ഞുള്ള ഭാഗത്താണ് അപകടം നടന്നത്. പാല് വാങ്ങാൻ പോയ അല്ലിയെ എതിരെ വന്ന വെട്ടിത്തറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടനെ പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്, വിദഗ്ധ ചികിത്സയ്ക്കായി കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു. മക്കള്‍: അജി, അഞ്ജു. മരുമക്കള്‍: രമ്യ, രാജേഷ്.

Post a Comment

Previous Post Next Post