പാലക്കാട് :പാലക്കാട്ട് അവശ നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്. പാലക്കാട് സിവില്‍സ്റ്റേഷന് സമീപമാണ് സംഭവം. അസാധാരണമായി ഇവരുടെ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് നാല് പേരേയും അവശനിലയില്‍ കണ്ടെത്തിയത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിസിനസ് സംബന്ധമായ ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് പോലീസ് പറയുന്നത്.