ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് നഴ്സിംഗ് വിദ്യാര്‍ഥിനിക്ക് പരിക്ക്

 


കാസർകോട്  ത്രിക്കരിപ്പൂര്‍: ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് നഴ്സിംഗ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പ്രശാന്തിന്‍റെ മകള്‍ അശ്വതി(20)യാണ് ഇന്നലെ രാവിലെ ഒമ്ബതേകാലോടെ ഉദിനൂര്‍ റെയില്‍വേ ഗേറ്റിനടുത്തുവച്ച്‌ കെഎസ്‌ആര്‍ ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ്സില്‍ നിന്ന് തെറിച്ചു വീണത്.

ബംഗളൂരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ അശ്വതി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിനു സമീപം നില്ക്കുകയായിരുന്നുവെന്നു കരുതുന്നു. 


തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post