തിരുവനന്തപുരത്ത് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി; രണ്ട് പേർ മരണപ്പെട്ടു

 


തിരുവനന്തപുരത്ത് പേരൂര്‍ക്കട വഴയിലയില്‍ വാഹനം ഇടിച്ച്‌ രണ്ട് മരണം. രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായത്

അപകടത്തില്‍ വഴയില്‍ സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.

അപകടം നടന്നയുടൻ ഇരുവരെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടയാക്കിയ വാഹനത്തില്‍ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികളാണ്.

Post a Comment

Previous Post Next Post