വാഹനാപകടം; ചികിത്സയിലിരുന്ന മാവേലിക്കര സ്വദേശി മരിച്ചു

 


ബുറൈദ: വാഹനാപകടത്തെ തുടര്‍ന്ന് ബുറൈദ സെൻട്രല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതില്‍ പരേതനായ വര്‍ക്കി കുരുവിളയുടെ മകൻ ഷാജി കുരുവിളയാണ് (49) മരിച്ചത്.

സാംസ ലോജിസ്റ്റിക്സ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു.


കഴിഞ്ഞ ഒക്ടോബര്‍ 30ന് പഴയ എയര്‍പോര്‍ട്ട് റോഡില്‍ ഷാജി ഓടിച്ചിരുന്ന കമ്ബനിവക ഡെലിവറി വാഹനത്തിന് പിന്നില്‍ സൗദി പൗരെൻറ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹം പുറത്തേക്ക് തെറിച്ച്‌ വീഴുകയുമായിരുന്നു. ഉടനെ ഇദ്ദേഹം ഓടിച്ച വാഹനത്തിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു. നാലുവര്‍ഷം മുമ്ബാണ് ഷാജി ഈ കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചത്

മാതാവ്: കുഞ്ഞുമോള്‍. ഭാര്യ: ലവ്ലി. മക്കള്‍: ആഷ്‌ലി, എല്‍സ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ബുറൈദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.


Post a Comment

Previous Post Next Post