ഒറ്റപ്പാലത്ത് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കാല് കുടുങ്ങിയ വയോധികന് ദാരുണാന്ത്യം

 


പാലക്കാട്: ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പെട്ട് വയോധികന് ദാരുണാന്ത്യം

മധ്യപ്രദേശ് ജബല്‍പൂര്‍ ബെഡങ്ങാട്ട് സ്വദേശി കേശവ(74)യാണ് മരിച്ചത്. ഞായറാഴ്ച (10.12.2023) രാത്രി 8.50 ഓടെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ദാരുണമായ സംഭവം.


കന്യാകുമാരിയില്‍ നിന്ന് ബെംഗ്‌ളൂറിലേക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനില്‍ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കേശവ് അബദ്ധത്തില്‍ കാല് വഴുതി വീഴുകയായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ ഇയാളെ തീവണ്ടി കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. യാത്രകാരുടെ നിലവിളി കേട്ട് ട്രെയിന്‍ നിര്‍ത്തി ആളെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു.

Post a Comment

Previous Post Next Post