പുതുതായി നിര്‍മ്മിക്കുന്ന വീടിന് മുകളില്‍ വെള്ളം ഒഴിക്കാൻ കയറി; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാല്‍ തെന്നി താഴെ വീണു മരിച്ചു

 


മല്ലപ്പള്ളി: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പുതുതായി നിര്‍മ്മിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണു മരിച്ചു.

ആനിക്കാട് നൂറോന്മാവ് പേക്കുഴി മേപ്പുറത്ത് ബിനു-ഷൈനി ദമ്ബതികളുടെ മകൻ സ്റ്റാൻലി (8) ആണ് മരിച്ചത്.


തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. പുതുതായി നിര്‍മ്മിക്കുന്ന വീടിന് മുകളില്‍ വെള്ളം ഒഴിക്കുന്നതിന് വേണ്ടി കയറിയതാണ്. ഇവിടെ നിന്ന് കാല്‍ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുരണി എൻഎസ്‌എസ് യുപിഎസില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.


കീഴ്‌വായ്പൂര്‍ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പുന്നവേലി സി.എം.എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ബെന്നറ്റ് സഹോദരനാണ്.

Post a Comment

Previous Post Next Post