ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ യുവതി മരിച്ചനിലയില്‍



 തലശേരി: ചൊക്ലി പുല്ലൂക്കരയില്‍ യുവതിയെ ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരപൊയിലിലെ പുത്തലത്ത് വീട്ടില്‍ റയീസിന്‍റെ ഭാര്യ പെട്ടിപ്പാലം ആശാരിപുളിക്കല്‍ വീട്ടില്‍ ഷഫ്ന (26) യാണ് ഇന്നലെ രാവിലെ ഒമ്ബതോടെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഭര്‍ത്താവിനോടും കുടുംബാംഗങ്ങളോടുമൊപ്പം പെരിങ്ങത്തൂരില്‍ എക്സിബിഷൻ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴോടെ കാണാതാകുകയായിരുന്നു. 


വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്നിശമനസേന എത്തിയാണു മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു കബറടക്കും.

മൃതദേഹത്തിന്‍റെ കഴുത്തില്‍ മുറിവേറ്റ പാടുള്ളതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്ബാണ് റയീസും ഷഫ്നയും വിവാഹിതരായത്. നാലു വയസുകാരി സബാ മറിയ മകളാണ്. ഗള്‍ഫില്‍ ജോലി ചെയ്തുവരുന്ന റയീസ് ഇപ്പോള്‍ നാട്ടിലുണ്ട്. അബൂബക്കര്‍-ഫാത്തിമ ദമ്ബതികളുടെ മകളാണ് ഷഫ്ന. സഹോദരങ്ങള്‍: ഷാഫില, ഷാബില, ഷഫിൻ

Post a Comment

Previous Post Next Post